തിരുവനന്തപുരം:
സ്കൂളുകളിലെ കൊവിഡ് വ്യാപനം തടയാന്‍ കര്‍ശന ഇടപെടലിന് വിദ്യാഭ്യാസവകുപ്പ്. ഡിഇഒമാരും റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍മാരും സ്കൂളുകളില്‍ പരിശോധന നടത്തണം. സ്കൂളുകളോടു ചേര്‍ന്ന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ അധ്യാപകര്‍ നിരീക്ഷണം നടത്തണമെന്നും വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്കരണം ഊര്‍ജിതമാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.