Wed. Jan 22nd, 2025
വത്തിക്കാന്‍:

കത്തോലിക്കാ സഭ പരമ്പരാഗതമായി പിന്തുടരുന്ന രീതി മാറ്റിയെഴുതി ബിഷപ്പുമാരുടെ സിനഡിന്റെ അണ്ടര്‍സെക്രട്ടറിയായി ആദ്യമായി ഒരു സത്രീയെ നിയമിച്ച് പോപ്പ് ഫ്രാന്‍സിസ്.ഫ്രഞ്ച് വനിതയായ സിസ്റ്റര്‍ നതാലിയ ബെക്വാര്‍ട്ടിനെയാണ് സിനഡില്‍ പുതുതായി അണ്ടര്‍സെക്രട്ടറിയായി നിയമിച്ചത്. രണ്ട് പേര്‍ക്കായിരുന്നു നിയമനം.

2019 മുതല്‍ സിനഡിലെ കണ്‍സണ്‍ട്ടന്റാണ് നതാലിയ. വോട്ടവകാശമുള്‍പ്പെടെ നതാലിയ്ക്ക് ഉണ്ടായിരുന്നു.ചര്‍ച്ചുമായി ബന്ധപ്പെട്ടകാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിലുള്‍പ്പെടെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് കര്‍ദിനാള്‍ മരിയോ ഗ്രെച്ച് പറഞ്ഞു.

ബിഷപ്പുമാര്‍ക്കും കര്‍ദിനാള്‍മാര്‍ക്കും നിര്‍ണായക സ്വാധീനമുള്ള സിനഡിലെ വിദഗ്ധ കമ്മിറ്റി അംഗങ്ങള്‍ക്ക് പലര്‍ക്കും വോട്ടവകാശം ഇല്ലായിരുന്നു. ഇപ്പോള്‍ വോട്ടവകാശത്തോടെ സിസ്റ്റര്‍ നതാലിയയെ നിയമിക്കുന്ന പോപ്പിന്റെ തീരുമാനത്തിന് സ്ത്രീകള്‍ വലിയ പിന്തുണയാണ് നല്‍കുന്നത്.

By Divya