ദോഹ:
ലോകത്ത് മൊബൈൽ ഇൻറർനെറ്റ് വേഗതയിൽ ആഗോളതലത്തിൽ ഖത്തർ ഒന്നാമത്. ഡിസംബറിലെ ഈക്ലാ സ്പീഡ് ടെസ്റ്റ് ഗ്ലോബൽ ഇൻഡെക്സിലാണ് ഖത്തർ ഒന്നാമതെത്തിയത്. കഴിഞ്ഞമാസത്തെ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തായിരുന്നു ഖത്തർ.
കഴിഞ്ഞമാസം ഖത്തറിലെ ശരാശരി മൊബൈൽ ഡൗൺലോഡ് സ്പീഡ് സെക്കൻഡിൽ 178.01 മെഗാബൈറ്റും അപ്ലോഡ് സ്പീഡ് സെക്കൻഡിൽ 29.74 മെഗാബൈറ്റുമായിരുന്നു.സൂചിക പ്രകാരം ഖത്തറിലെ മൊബൈൽ ഇൻറർനെറ്റ് വേഗത ആഗോള ശരാശരിയുടെ മൂന്നിരട്ടി വരും. ആഗോള തലത്തിലെ ശരാശരി മൊബൈൽ ഇൻറർനെറ്റ് വേഗത ഡൗൺലോഡിങ്ങിൽ 47.20 എം
ബിയും അപ്ലോഡ് വേഗത 12.67 എംബിയുമാണെന്ന് സൂചിക ചൂണ്ടിക്കാട്ടി