Wed. Jan 22nd, 2025
ദില്ലി:

കുട്ടികളിൽ കൊവിഡ് പ്രതിരോധ വാക്സിൻ പരീക്ഷണം ഉടൻ നടത്തുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. 2 മുതൽ 18 വയസു വരെ പ്രായമുള്ളവരിൽ പരീക്ഷണം നടത്തുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി അവസാനത്തോടെ കൊവാക്സിൻ പരീക്ഷണം തുടങ്ങും.

ഇതിനായുള്ള കേന്ദ്ര സർക്കാർ അനുമതി ലഭിച്ചതായും ഭാരത് ബയോടെക്
അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് വാക്സിൻ വിതരണം വേഗത്തിലാക്കണം എന്ന് നിർദ്ദേശം നൽകിയിരുന്നു.കുട്ടികളിൽ പരീക്ഷണം ഉടൻ തുടങ്ങുമെന്നാണ് ഭാരത് ബയോടെക് അറിയിച്ചിരിക്കുന്നത്. ഇത് രണ്ടു മാസം വരെ നീണ്ടുനിന്നേക്കാം.

By Divya