Wed. Nov 6th, 2024
അങ്കാര:

തുര്‍ക്കി പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എര്‍ദോഗനെതിരെ 2016ല്‍ നടന്ന പട്ടാള അട്ടിമറിക്ക് പിന്നില്‍ അമേരിക്കയാണെന്ന വാദവുമായി തുര്‍ക്കി മന്ത്രിയെത്തിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. നാറ്റോ സഖ്യത്തില്‍ അമേരിക്കയുമായി കൂടുതല്‍ മെച്ചപ്പെട്ട ബന്ധത്തിന് തുര്‍ക്കി ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിന് ഇടയിലാണ് പുതിയ വിവാദങ്ങള്‍. തുര്‍ക്കി ആഭ്യന്തര മന്ത്രിയാണ് അമേരിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

2016 ജൂലൈ 15നാണ് തുര്‍ക്കിയില്‍ എര്‍ദോഗനെതിരെ പട്ടാള അട്ടിമറി നടക്കുന്നത്. യുദ്ധവിമാനങ്ങളും ഹെലികോപ്ടറുകളും ടാങ്കുകളുമായെത്തിയായിരുന്നു പട്ടാളക്കാര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചത്. അട്ടിമറി പരാജയപ്പെട്ടെങ്കിലും 250ലധികം പേര്‍ സംഭവത്തില്‍ കൊല്ലപ്പെട്ടിരുന്നു

By Divya