Sun. Jan 19th, 2025
ഷാ​ര്‍ജ:

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ല​മു​ണ്ടാ​കു​ന്ന റോ​ഡ്​ അപകടങ്ങ​ള്‍ കു​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഷാ​ര്‍ജ പൊ​ലീ​സ് രം​ഗ​ത്ത്.ശ​ക്ത​മാ​യ മൂ​ട​ല്‍മ​ഞ്ഞ് രൂ​പ​പ്പെ​ടു​മ്പോ​ള്‍ ട്ര​ക്കു​ക​ൾ നിരത്തിലി​റ​ക്ക​രു​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. റോ​ഡു​ക​ളി​ല്‍നി​ന്ന് പു​ക​പ​ട​ല​ങ്ങ​ള്‍ നീ​ങ്ങു​ന്ന​തു​വ​രെ ലോ​റി​ക​ളു​ടെ സേ​വ​നം താൽക്കാലികമായി നി​ര്‍ത്തി​വെ​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

വി​ല​ക്ക് പൂർണമായും പാ​ലി​ക്ക​ണ​മെ​ന്നും മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും​ ഹെവി വെഹിക്കിള്‍ ഡ്രൈ​വ​ര്‍മാ​രോ​ട് പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു.നി​യ​മം ലം​ഘി​ച്ചാ​ൽ 500 ദി​ര്‍ഹ​വും നാ​ലു ട്രാ​ഫി​ക് പോ​യ​ൻ​റും പിഴയും നൽകേണ്ടി വരും.

By Divya