മുംബൈ:
രാജ്യത്തിൻറെ ഡിജിറ്റൽ കറൻസി സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിലാണെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ബി പി കനുൻഗൊ. ബാങ്കിൻറെത്തന്നെ സമിതി ഡിജിറ്റൽ കറൻസിയുടെ രൂപത്തെപ്പറ്റി പഠിച്ചുവരുകയാണ്. ഇതേപ്പറ്റി ഉടൻ പ്രഖ്യാപനമുണ്ടാകുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികൾ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന് സ്വന്തം ഡിജിറ്റൽ കറൻസിയുമായി ആർബിഐ രംഗത്തുവരുന്നത്. മറ്റ് ഡിജിറ്റൽ കറൻസികൾ നിരോധിക്കാനും കേന്ദ്രം നീക്കം നടത്തിയിരുന്നു. നടപ്പ് സാമ്പത്തിക പാദത്തിൽ വിലക്കയറ്റത്തോത് 5.2 ശതമാനത്തിലേക്കും തുടർന്ന് 4.3 ശതമാനത്തിലേക്കും കുറയുമെന്നാണ് കണക്കാക്കുന്നത്.