Sun. Jan 19th, 2025
ന്യൂഡൽഹി:

അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താൽപര്യമുള്ളതാണെന്ന്​ ​കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. രാജ്യമെമ്പാടും കർഷകർ റോഡ്​ഉപരോധ സമരം ആഹ്വാനം ചെയ്​തതിന്​ പിന്നാലെയാണ്​ രാഹുൽ ഗാന്ധിയുടെ പ്രതികരണം.അന്നദാതാക്കളുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താൽപര്യമുള്ളതാണ്​.

ഈ മൂന്ന്​ നിയമങ്ങളും കർഷകർക്ക്​ മാത്രമല്ല, രാജ്യത്തെ ജനങ്ങൾക്ക്​ മുഴുവൻപിന്തുണയും’ -രാഹുൽ ട്വീറ്റ്​ ചെയ്​തു.ഫെബ്രുവരി ആറിന്​ രാജ്യമെമ്പാടും കർഷകർ ആഹ്വാനം ചെയ്​ത റോഡ്​ തടയൽ സമരം പുരോഗമിക്കുകയാണ്​. വൈകുന്നേരം മൂന്നുവരെയാണ്​ സമരം.

ദേശീയ പാതകളും ​ സംസ്​ഥാന പാതകളും കർഷകർ ഉപരോധിക്കും. റോഡ്​ തടയൽ സമരത്തിന്​ മുന്നോടിയായി നിരവധി നേതാക്കളെ പൊലീസ്​ കസ്റ്റഡിയിലെടുത്തിരുന്നു.

By Divya