Mon. Dec 23rd, 2024
കുവൈത്ത് സിറ്റി:

കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൾഫ് രാജ്യങ്ങളിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ. ഞായറാഴ്ച മുതൽ രണ്ടാഴ്ച കുവൈത്തിൽ വിദേശികൾക്കു പ്രവേശനം അനുവദിക്കില്ല. എന്നാൽ, വന്ദേഭാരത് വിമാന സർവീസുകളെ നിരോധനം ബാധിക്കില്ല.

വന്ദേഭാരത് വിമാനത്തിൽ ആരോഗ്യ/വിദ്യാഭ്യാസ മന്ത്രാലയം ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കും കുവൈത്തിലെത്താം. കുവൈത്തിൽ നിന്നുള്ള ആർക്കും ഈ വിമാനങ്ങളിൽ തിരിച്ചുവരികയുമാവാം. കച്ചവടസ്ഥാപനങ്ങൾ രാത്രി 8 മുതൽ രാവിലെ 5 വരെ അടച്ചിടും. സലൂണുകളും ഹെൽത്ത് ക്ലബ്ബുകളും പ്രവർത്തിക്കില്ല.

By Divya