Thu. Jan 23rd, 2025
“ഞങ്ങൾ തീവ്രവാദികളല്ല” കങ്കണ റണൗത്തിന്റെ കോലം കത്തിച്ച് കർഷകരുടെ വിധവകൾ

ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ കർഷകരുടെ വിധവകൾ. കർഷ സമരത്തിനെതിരെ കങ്കണ നടത്തിയ പരാമർശങ്ങളെ തുടർന്നാണ് പ്രതിഷേധം. യവത്മാളിൽ ഇന്നലെയാണ് പ്രതിഷേധം നടന്നത്. കങ്കണയുടെ കോലം കത്തിക്കുകയും ചെരുപ്പെറിയുകയും ചെയ്തു.

“അതെ, ഞങ്ങൾ കർഷകരാണ്, തീവ്രവാദികളല്ല” എന്ന ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് സ്ത്രീകൾ പ്രതിഷേധം നടത്തിയത്. കർഷക സമരത്തെ കുറിച്ച് പോപ് താരം റിഹാന പങ്കുവെച്ച ട്വീറ്റിന് മറുപടിയായി സമരം നടത്തുന്നത് ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണെന്ന് കങ്കണ പറഞ്ഞിരുന്നു.

ബിജെപിയുടെ അനൗദ്യോഗിക വക്താവാണ് കങ്കണ റണൗത്ത് എന്നും, പരാമർശം പിൻവലിക്കാതെ അവരുടെ സിനിമകൾ കാണില്ല എന്നും പ്രതിഷേധക്കാർ.

https://youtu.be/bRjh2przCcE