Sun. Jan 19th, 2025
വയനാട്:

വയനാട് വന്യജീവി സങ്കേതത്തിലെ മൂന്നര കിലോമീറ്റർ വായു പരിധിയെ പരിസ്ഥിതി ലോല മേഖല ആക്കാനുള്ള കരടുവിജ്ഞാപനത്തെ എതിർത്ത് ജില്ലാപഞ്ചായത്ത്. വിജ്ഞാപനത്തിന് എതിരെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഷംസാദ് മരക്കാർ.നാളെ ജില്ലാ പഞ്ചായത്തിൻറെ അടിയന്തര ഡയറക്ടർ ബോർഡ് യോഗം വിളിക്കും.

അടിയന്തര ബോർഡ് യോഗത്തിൽ കരടുവിജ്ഞാപനത്തിനെതിരെ പ്രമേയം പാസാക്കുമെന്നും ഷംസാദ് മരക്കാർ പറഞ്ഞു. രാഷ്ട്രീയം നോക്കാതെ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് ഉള്ള സമരത്തിനാണ് ജില്ലാപഞ്ചായത്ത് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

By Divya