Mon. Dec 23rd, 2024
കൊല്ലം:

വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ സംഘടനാ ശക്തിക്ക് അനുസരിച്ച് പ്രാതിനിധ്യം വേണമെന്ന് ഐഎൻടിയുസിസംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. കോൺഗ്രസ് പാർട്ടി ഐഎൻടിയുസിക്ക് പ്രത്യേക പരിഗണന നൽകണം. 15 സീറ്റ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി
നേതൃത്വത്തിനും കത്തുകൾ നൽകിയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഐഎൻടിയുസിയുടെ സംഘടനാ ശക്തിയെ ഇല്ലാതാക്കാൻ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരുടെ ലക്ഷ്യം നിയമപരമായി തന്നെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

By Divya