തിരുവനന്തപുരം:
സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായി രണ്ടാം ദിവസവും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 88 രൂപ 83 പൈസയായി. ഡീസല്‍ വില 82രൂപ 96 പൈസയായി. കൊച്ചിയില്‍ പെട്രോളിന് 87 രൂപ കടന്നു.
രാജ്യാന്തര വിപണിയിലും വില കൂടി. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില കൂടാനുളള പ്രധാന കാരണം. വിലയിടിവ് തടയാന്‍ ഉല്പാദനം കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി.