കൊച്ചി:
ഇന്ന് ഫെബ്രുവരി 4 – ലോക ക്യാന്‍സര്‍ ദിനമാണ്. ക്യാന്‍സറിനോട് പടവെട്ടി ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒട്ടെറെ പേരുടെ ജീവിതം നമുക്ക് ആത്മവിശ്വാസം നല്‍കാറുണ്ട്. ക്യാൻസറിനെ സധൈര്യം നേരിട്ട് പുഞ്ചിരിയോടെ മുന്നേറുന്ന ചെറുപ്പക്കാരനാണ് നന്ദു മഹാദേവ. നന്ദു സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം സംവദിക്കുന്ന ഒരു ചെറുപ്പക്കാരനാണ്.
അസുഖത്തിനെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം നന്ദു സോഷ്യൽമിഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നന്ദു ജീവിതത്തിലേക്ക് സുഖംപ്രാപിച്ച് തിരിച്ചെത്താൻ സ്നേഹത്തോടെ പ്രാർഥിക്കുന്നുണ്ട് നന്ദുവിനെ സ്നേഹിക്കുന്നവരെല്ലാം.
എന്നാല്‍, എല്ലാവരിലും ഇപ്പോള്‍ നോവുണര്‍ത്തുന്നത് ക്യാന്‍സര്‍ ദിനത്തിലെ നന്ദുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റാണ്.
അർബുദം കരളിനെയും ബാധിച്ചിരിക്കുന്നെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നതെന്നാണ് നന്ദു എഴുതിയിരിക്കുന്നത്. എന്നാൽ അത് അറിഞ്ഞിട്ടും തളരാതെ ഈ ചെറുപ്പക്കാരൻ പിടിച്ചുനിൽക്കുകയാണ്. വേദന കടിച്ചമർത്തിയും വേദനസംഹാരി കഴിച്ചും സുഹൃത്തുക്കൾക്കൊപ്പം ഗോവയിലേക്ക് പോയി എന്നാണ് നന്ദു പറയുന്നത്.
നിരവധി പേരാണ് അസുഖം പെട്ടന്ന് തന്നെ മാറുമെന്ന് ആശ്വാസവാക്കുകളുമായി നന്ദുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ കമന്‍റുമായി എത്തുന്നത്. പോസ്റ്റും വ്യാപകമായി പങ്കുവെയ്ക്കുന്നുണ്ട്.
https://www.facebook.com/nandussmahadeva/posts/3728249037257546
‘കൃത്യ സമയത്ത് അർബുദം കണ്ടെത്താൻ കഴിയാത്തത് കൊണ്ടും ആദ്യമെടുത്ത ചികിത്സയിലെ ചിലരുടെ ആശ്രദ്ധകൾ കൊണ്ടും മാത്രമാണ് ഞാൻ ഇത്രയധികം സഹനങ്ങളിൽ കൂടി കടന്നു പോകേണ്ടി വന്നത്. ലോക ക്യാൻസർ ദിനത്തില്‍ എനിക്ക് നിങ്ങളോട് ഒന്ന് മാത്രമെ പറയാനുള്ളു.ചെറിയ ചെറിയ വേദനകൾ വന്നാൽ പോലും ശ്രദ്ധിക്കുക , സമയം വൈകിപ്പിക്കാതിരിക്കുക’ -നന്ദു ഫെയ്സ്ബുക്കില്‍ കുറിച്ചു.
https://www.youtube.com/watch?v=uoMTOzRz4d0