Mon. Dec 23rd, 2024
കുവൈത്ത് സിറ്റി:

കുവൈത്തിൽ എത്തുന്ന വിമാനങ്ങളിൽ 35 യാത്രക്കാർ മാത്രം എന്നത് അനിശ്ചിതകാലത്തേക്ക് തുടരും. ജനുവരി 24 മുതൽ ഫെബ്രുവരി 6 വരെ നിശ്ചയിച്ച നിയന്ത്രണം ഇനിയൊരു അറിയിപ്പ് വരെ തുടരാൻ വ്യോമയാന ഡയറക്ടറേറ്റ് തീരുമാനിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം വർധിച്ച പശ്ചാത്തലത്തിലാണ് ഒരു വിമാനത്തിൽ പരമാവധി 35 പേർ എന്ന നിയന്ത്രണം ഏർപ്പെടുത്തിയത്. അതുവഴി പ്രതിദിനം 1000 പേർക്ക് മാത്രമാണ് കുവൈത്തിൽ പ്രവേശനം നൽകുന്നത്. അതേസമയം പുതിയ സാഹചര്യത്തിൽ വിമാനത്താവളം അടച്ചിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ അധികൃതർ ആലോചിക്കുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

By Divya