Thu. Dec 19th, 2024
റിയാദ്:

ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍
പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് പ്രഖ്യാപിച്ചതോടെ പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയില്‍. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷക്കിടെയാണ് യുഎഇ വഴിയുള്ള യാത്രയ്ക്കും വിലക്ക് എർപ്പെടുത്തിയത്.നേരിട്ട് വിമാന സര്‍വീസ്
ഇല്ലാത്തതിനാല്‍ ദുബൈയിലെത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യക്കാര്‍ സൗദിയിലേക്കെത്തിയിരുന്നത്.

എന്നാല്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതോടെ നിലവില്‍ യുഎഇ വഴിയുള്ള ഇന്ത്യക്കാരുടെ യാത്രയും അനിശ്ചിതത്വത്തിലായി.ബുധനാഴ്‍ച രാത്രി ഒന്‍പത് മണി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.

By Divya