Wed. Jan 22nd, 2025
തിരുവനന്തപുരം:

ലോക്സഭയിലേക്ക് മല്‍സരിച്ചവരെ സിപിഎം നിയമസഭാതിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കില്ല. രണ്ടുവട്ടം എംഎല്‍എമാരായവരേയും ഒഴിവാക്കാന്‍ സംസ്ഥാനസമിതിയിലും ധാരണയായി. തുടർച്ചയായി രണ്ടു തവണ ജയിച്ചവർക്ക് മൂന്നാമത് അവസരം നൽകണ്ട എന്ന് സിപിഎം സംസ്ഥാന സമിതിയും.

മണ്ഡലം നിലനിർത്താൻ അനിവാര്യമെങ്കിൽ മാത്രമേ ഇക്കാര്യത്തിൽ ഇളവ് നൽകേണ്ടതുള്ളു. സ്ഥാനാർത്ഥി നിർണയ മാനദണ്ഡങ്ങൾ സംബന്ധിച്ച് എകെജി സെൻററിൽ നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ചർച്ച തുടരുകയാണ്. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ങളും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗം ചർച്ച ചെയ്യും

By Divya