Tue. Apr 23rd, 2024
മ​നാ​മ:

മു​ഹ​റ​ഖി​ൽ മൊ​ബൈ​ൽ ഫു​ഡ്​ ട്ര​ക്കു​ക​ൾ​ക്ക്​ പു​തി​യ നി​യ​മം നി​ല​വി​ൽ​വ​ന്നു. റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​യി​ലും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​യ പ്ര​ത്യേ​ക നി​യ​മ​ങ്ങ​ളാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി പു​റ​ത്തി​റ​ക്കി​യ​ത്.
താ​മ​സ​ക്കാ​ർ​ക്ക്​ ശ​ല്യ​മാ​കാ​ത്ത വി​ധ​മാ​യി​രി​ക്ക​ണം മൊ​ബൈ​ൽ ഫു​ഡ്​ ട്ര​ക്കു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. താ​മ​സ മേ​ഖ​ല​യു​ടെ 20 മീ​റ്റ​ർ ദൂ​ര​ത്താ​ണ്​​ ക​ച്ച​വ​ട​മെ​ങ്കി​ൽ പൂ​ട്ടി​പ്പോ​കു​ന്ന സ​മ​യ​ത്ത്​ മേ​ശ​ക​ളും ക​സേ​ര​ക​ളും എ​ടു​ത്തു​മാ​റ്റ​ണം.

തു​റ​ക്കാ​ത്ത സ​മ​യ​ത്ത്​ ട്ര​ക്കു​ക​ൾ ഇ​വി​ടെ പാ​ർ​ക്ക്​​ ചെ​യ്യാ​നും പാ​ടി​ല്ല. രാ​വി​ലെ ആ​റു​മ​ണി മു​ത​ൽ അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ്​ ക​ച്ച​വ​ട​ത്തി​ന്​ അ​നു​വ​ദി​ച്ച സ​മ​യം.ട്രാ​ഫി​ക്​ കു​രു​ക്കു​ണ്ടാ​ക്കാ​ത്ത വി​ധം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ പാ​ർ​ക്കി​ങ്​ സൗ​ക​ര്യം ഉ​ൾ​പ്പെ​ടെ ട്ര​ക്ക്​ ഉ​ട​മ​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം.
റോ​ഡി​ൽ പാ​ർ​ക്ക്​ ചെ​യ്യ​രു​തെ​ന്നും ട്രാ​ഫി​ക്​ ലൈ​റ്റു​ക​ളു​ടെ 50 മീ​റ്റ​ർ പ​രി​ധി​യി​ൽ ക​ച്ച​വ​ടം പാ​ടി​ല്ലെ​ന്നും പു​തി​യ ഉ​ത്ത​ര​വി​ലു​ണ്ട്. സ്ഥ​ലം ഉ​ട​മ​ക​ളു​ടെ സ​മ്മ​ത​േ​ത്താ​ടെ മാ​ത്ര​മേ അ​വ​രു​ടെ സ്ഥ​ലം ക​ച്ച​വ​ട​ത്തി​ന്​ ഉ​പ​യോ​ഗി​ക്കാ​വൂ.

കോ​ലാ​ഹ​ല​ങ്ങ​ളോ മ​റ്റു മ​ലി​നീ​ക​ര​ണ​ങ്ങ​ളോ പാ​ടി​ല്ല. തീ ​കെ​ടു​ത്തു​ന്ന ഉ​പ​ക​ര​ണം ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ജ്ജ​മാ​ക്ക​ണം.​അ​തേ​സ​മ​യം, ക​ച്ച​വ​ടം റെ​സി​ഡ​ൻ​ഷ്യ​ൽ മേ​ഖ​ല​യി​ൽ അ​ല്ലെ​ങ്കി​ൽ നി​യ​മം ല​ഘൂ​ക​രി​ച്ചി​ട്ടു​ണ്ട്. പു​തി​യ നി​യ​മം ക​ച്ച​വ​ട​ക്കാ​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും ഒ​രു​പോ​ലെ ഗു​ണ​ക​ര​മാ​ണെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

By Divya