Mon. Dec 23rd, 2024
യുഎഇ:

യുഎഇ, ഇസ്രായേൽ വാണിജ്യ ബന്ധം മെച്ചപ്പെടുത്താൻ റോഡ് മാർഗമുള്ള സാധ്യതകളും പരിഗണനയിൽ. വ്യോമ, ജല മാർഗമുള്ള ബന്ധം നടപ്പായതോടെയാണ് റോഡ് സാധ്യതകൾ കൂടി കണ്ടെത്താനുള്ള ഇസ്രായേൽ നീക്കം. യുഎഇയിലെ ഇസ്രായേൽ അംബാസഡർ ഈതാൻ നഈഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചുരുക്കം മാസങ്ങൾക്കകം തന്നെ യുഎഇ, ഇസ്രായേൽ വാണിജ്യ രംഗത്ത് കാര്യമായ മുന്നേറ്റം ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. കപ്പൽ മാർഗമുള്ള ചരക്കുകടത്തിന് 16 ദിവസമെടുക്കും. ഈ സാഹചര്യത്തിൽ റോഡ് മാർഗമുള്ള വാണിജ്യം ഉറപ്പാക്കുക പ്രധാനമാണെന്ന് യുഎഇയിലെ ഇസ്രായേൽ സ്ഥാനപതി അറിയിച്ചു.

By Divya