Thu. Oct 23rd, 2025

സംവിധായകൻ ജയരാജിന്‍റെ നേതൃത്വത്തിലുള്ള പുതിയ ഒടിടി പ്ലാറ്റ് ഫോം മലയാളത്തിൽ എത്തുന്നു. റൂട്ട്സ് എന്ന് പേരിട്ടിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം എം ടി വാസുദേവൻ നായ‌ർ ഓൺലൈനായി ഉദ്ഘാടനം ചെയ്‍തു. ലോക് ക്ലാസിക് ചിത്രങ്ങളും മലയാളത്തിലെ സൂപ്പർഹിറ്റ് സിനിമകളും കാഴ്‍ചക്കാരിലേക്ക് എത്തിക്കാനാണ് ശ്രമം.

റെയ്‍ൻ ഇന്റര്‍നാഷണ്‍ നേച്ചര്‍ ഫിലിം ഫെസ്റ്റിവല്‍ എന്ന പേരില്‍ ജയരാജ് പരിസ്ഥിതി ചലച്ചിത്രോത്സവവും നടത്താറുണ്ട്. റൂട്ട്സ്‍ എന്ന ഒടിടി പ്ലാറ്റ്ഫോമില്‍ എപ്പോള്‍ മുതല്‍ ആണ് സിനിമകള്‍ റിലീസ് ചെയ്യുകയെന്ന് വ്യക്തമാക്കിയിട്ടില്ല. നിറയെ തത്തകളുള്ള മരം എന്ന സിനിമയാണ് ജയരാജ് ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയ സിനിമ.

By Divya