Wed. Jan 22nd, 2025

സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ലീഗിനെതിരായ പരാമര്‍ശം പാര്‍ട്ടിക്ക് തിരിച്ചടിയായിക്കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.അത് ‘തിരിച്ചടിയായിക്കഴിഞ്ഞല്ലോ, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനെ പോലെയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവിനെ ഞാനും ഉമ്മന്‍ ചാണ്ടിയും പാണക്കാട് പോയി കണ്ടത് വര്‍ഗീയതയാണ് എന്ന് പറയുന്ന വിലകുറഞ്ഞ രാഷ്ട്രീയം സി പി ഐ എമ്മിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി, അതിനകത്ത് എന്ത് മതമൗലികവാദമാണ് ഉള്ളത്.യു ഡി
എഫിലെ രണ്ടാമത്തെ കക്ഷിയാണ് ലീഗ്. അവരെ തിരഞ്ഞെടുപ്പുമായി കണ്ട് ചര്‍ച്ച ചെയ്യുന്നതില്‍ എന്ത് അപാകതയാണ് ഉള്ളതെന്നും ചെന്നിത്തല ചോദിച്ചു്,’ ചെന്നിത്തല പറഞ്ഞു.

By Divya