ന്യൂദല്‍ഹി:
കര്‍ഷക സമരം അടിച്ചമര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. കര്‍ഷക പ്രതിഷേധം തടയാന്‍ നടത്തുന്ന ഈ തയ്യാറെടുപ്പ് ചൈനാ അതിര്‍ത്തിയില്‍ നടത്തിയിരുന്നെങ്കില്‍, നമ്മുടെ പ്രദേശം കൈവശപ്പെടുത്തുന്നതില്‍ നിന്ന് ചൈനയെ തടയാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു എന്നാണ് അദ്ദേഹം കേന്ദ്രത്തെ പരിഹസിച്ചത്.
കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താന്‍ വലിയ രീതിയിലുള്ള തയ്യാറെടുപ്പാണ് കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്. കര്‍ഷക പ്രതിഷേധത്തെ നേരിടാന്‍ ദല്‍ഹി പൊലീസ് സേനയില്‍ പുതിയ മാറ്റം വരുത്തിയിരുന്നു. കര്‍ഷകരെ തടയാനായി വാളുകളും ഷീല്‍ഡുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. കര്‍ഷകര്‍ വാളുകളും വടികളും ഉപയോഗിച്ചാണ് പ്രതിരോധിക്കുന്നതെന്ന് പറഞ്ഞാണ് പുതിയ തീരുമാനം.