Fri. Apr 19th, 2024
ന്യൂഡൽഹി:

കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച ഇന്ധന സെസ്​ ഇന്ന്​ മുതൽ പ്രാബല്യത്തിൽ വരും. എക്​സൈസ്​ തീരുവ കുറച്ചതിനാൽ ഇന്ധന വില തൽക്കാലം വർധിക്കില്ല.
കാ൪ഷിക അടിസ്ഥാന വികസന സെസ് എന്ന പേരിലാണ് ബജറ്റിൽ കേന്ദ്ര സർക്കാർ ഇന്ധനത്തിന് പുതിയ സെസ് ഏർപ്പെടുത്തിയത്. കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്​ വേണ്ടിയാണ്​ പ്രത്യേക സെസ്​.

പെട്രോൾ ലിറ്ററിന് രണ്ടര രൂപയും ഡീസലിന് നാല്​ രൂപയുമാണ് വർധിക്കുക. എന്നാൽ സെസ് ഏ൪പ്പെടുത്തിയത് കർഷകരോടുള്ള കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയാണെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം പറഞ്ഞു.

By Divya