അയോധ്യ ക്ഷേത്രനിർമ്മാണ ഫണ്ട് പിരിവ്: ഉദ്ഘാടനം വിവാദമാകുന്നു

അയോധ്യാ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ള ഉദ്ഘാടനം ചെയ്തത് വിവാദമായി. നവമാധ്യമങ്ങളില്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രൂക്ഷ വിമർശനം.

0
73
Reading Time: < 1 minute
ആലപ്പുഴ:

അയോധ്യാ ക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് കോണ്‍ഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമാകുന്നു. ആലപ്പുഴ ഡിസിസി ഉപാധ്യക്ഷന്‍ രഘുനാഥ പിള്ളയാണ്  ഉദ്ഘാടനം ചെയ്തത്. നവമാധ്യമങ്ങളില്‍ രഘുനാഥ പിള്ളയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ രൂക്ഷ വിമര്‍ശനമാണ്. ക്ഷേത്ര ഭാരവാഹിയെന്ന നിലയിലാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തതെന്നാണ് രഘുനാഥ പിള്ളയുടെ വിശദീകരണം.

പള്ളിപ്പുറം പട്ടാര്യസമാജം പ്രസിഡന്റ് കൂടിയായ രഘുനാഥപിള്ള കടവിൽ ക്ഷേത്രത്തിൽ വച്ച് ഫണ്ട് കൈമാറിയത്.മേല്‍ശാന്തിയുടെ കൈയില്‍ നിന്ന് പണം വാങ്ങി രസീത് വാങ്ങുന്ന ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

Advertisement