Mon. Dec 23rd, 2024
more than 6000 covid cases in Kerala
തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ജില്ലകളില്‍ കളക്ടര്‍മാരെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്മാരെ ചുമതല നല്‍കി.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും നടപടികള്‍ എടുക്കാനുമാണ് ജില്ലകളില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കിയത്.ജില്ലകളിലെ സ്ഥിതി വിലയിരുത്തി 144 ഉള്‍പ്പെടെ പ്രഖ്യാപിക്കാനും അനുമതിയുണ്ട്. കൊവിഡ് വ്യാപനം കണക്കാക്കി പ്രദേശങ്ങളെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കി തിരിക്കാമെന്നും നിര്‍ദേശമുണ്ട്.

By Divya