Mon. Dec 23rd, 2024
vehicle expire year

ന്യൂഡല്‍ഹി:

രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ച് കേന്ദ്രം. യൂണിയന്‍ ബജറ്റ് അവതരണ വേളയില്‍ കേന്ദ്ര മന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സ്വകാര്യവാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷമാണ് ഉപയോഗത്തിനുള്ള കാലാവധി.

വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷമാണ് പരമാവധി കാലാവധിയെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി വ്യക്തമാക്കി. ഗതാഗതയോഗ്യമല്ലാത്ത വാഹനങ്ങൾ പൊളിച്ചു കളയാൻ സ്ക്രാപ്പിംഗ് പോളിസിയും ബജറ്റ് പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങൾ 20 വർഷം കഴിഞ്ഞും, കൊമേഴ്സ്യൽ വാഹനങ്ങൾ 15 വർഷം കഴിഞ്ഞും ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാക്കണം.

പഴക്കം ചെന്നതും പ്രവര്‍ത്തന യോഗ്യമല്ലാത്തതുമായ വാഹനങ്ങള്‍ പൊളിക്കുന്നതിനും, ഇതിന് പകരമായി കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതും പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുകയുമാണ് സ്‌ക്രാപ്പിങ് പോളിസിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

https://www.youtube.com/watch?v=nxoLpV0Xc8E

 

By Binsha Das

Digital Journalist at Woke Malayalam