Sun. Feb 23rd, 2025

ഇന്ധനത്തിന് സെസ് ഏര്‍പ്പെടുത്തിയെങ്കിലും വില കൂടില്ല. പെട്രോളിനും ഡീസലിനും കാര്‍ഷിക അടിസ്ഥാന സൗകര്യ സെസ്. എക്സൈസ് ഡ്യൂട്ടി കുറച്ചതിനാല്‍ വില കൂടില്ല. സ്വര്‍ണം, വെള്ളി വില കുറയും. ഇറക്കുമതി നികുതി 12.5ല്‍ നിന്ന് 7.5 ശതമാനമായി കുറച്ചു.

2.5% സെസ് ഏര്‍പ്പെടുത്തി. 2.5% ആണ് വില കുറയുക. മൊബൈല്‍ ഫോണുകള്‍ക്ക് വില കൂടും. മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍ക്കുള്ള നികുതി ഇളവുകള്‍ ഒഴിവാക്കും. പ്രാദേശിക നിർമാതാക്കൾക്ക് ഊർജം പകരാനാണിതെന്ന് ധനമന്ത്രി. സോളര്‍ ഇന്‍വര്‍ട്ടറുകള്‍ക്കും വിളക്കുകൾക്കും വില കൂടും. മദ്യം, പാമോയില്‍, സൂര്യകാന്തി എണ്ണ എന്നിവയ്ക്കും സെസ്.

By Divya