Thu. Apr 25th, 2024
Residents protest in Neyyatinkara pointing Police move amid couple died

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യാശ്രമത്തിനിടെ പൊള്ളലേറ്റ് മരിച്ച അമ്പിളിയുടെ മൃതദേഹം വീട്ടിലേക്ക് എത്തിച്ച ആംബുലന്‍സ് നാട്ടുകാര്‍ തടഞ്ഞു.
  • നെയ്യാറ്റിന്‍കരയിലെ തർക്കഭൂമിയിൽ ഹൈക്കോടതി വിധി വരുന്നതിന് മുൻപ് തന്നെ പോലീസ് ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോയെന്ന് വ്യക്തമായി.
  • നെയ്യാറ്റിന്‍കര സംഭവത്തില്‍ പരാതിക്കാരിയും അയല്‍വാസിയുമായ  വസന്തയെ വീട്ടിൽ നിന്ന് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
  • കേരളത്തില്‍ 5887 ഇന്ന് പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അതേസമയം  കോവിഡ് മരണം 3000 കടന്നു.
  • തേങ്കുറിശ്ശിയിലേത് ജാതി വിധ്വേഷത്തിന്റെ പേരിലുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കി അനീഷിന്റെ ഭാര്യ ഹരിത.
  • വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി. കാപ്പന്‍ എംഎല്‍എ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന്  പി ജെ ജോസഫ്.
  • കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് പരസ്യമാക്കിയതില്‍ അവകാശ ലംഘനം ഇല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റിയില്‍ വ്യക്തമാക്കി.  
  • ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്നം ആണെന്ന് പിഎസ് ശ്രീധരൻ പിള്ള.
  • ജനിതകമാറ്റം വന്ന പുതിയ കൊവിഡ് വൈറസ് രാജ്യത്താദ്യമായി ആറ് പേരിൽ സ്ഥിരീകരിച്ചു.  
  • ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി.
  • കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടനിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വരുന്നവരെ പരിശോധിക്കാനും ക്വാറന്റീൻ ചെയ്യാനും  സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.
  • ഓൺലൈൻ തട്ടിപ്പിലൂടെ കേരളത്തിൽ നിന്ന് ഒന്നരകോടിയിലേറെ രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതി പിടിയിൽ.
  • സ്വർണക്കടത്തു കേസിൽ റിമാൻഡിലുള്ള എം ശിവശങ്കറിന്റെ ജാമ്യഹർജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ബുധനാഴ്ച വിധിപറയും.
  • രജനികാന്ത് സജീവ രാഷ്ട്രീയത്തിലേക്കില്ല. പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി.
  • അഡ്‌ലെയ്ഡ് ടെസ്റ്റിലെ തോല്‍വിയുടെ ഓര്‍മകള്‍ മായ്ച്ച് മെല്‍ബണില്‍ ഇന്ത്യന്‍ വിജയഗാഥ.

https://www.youtube.com/watch?v=kK2XEKvIXl0

By Athira Sreekumar

Digital Journalist at Woke Malayalam