ഗർഭിണിയായ‌ ‌പശുവിനെ‌ ‌മരത്തിൽ‌ ‌കുരുക്കിട്ട്‌ ‌കൊന്നു; കൊടും ക്രൂരത റാന്നിയിൽ

വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് പെ​രു​നാ​ട് പൊ​ലീ​സ് അ​ന്വേ​ഷണം ആരംഭിച്ചു.

0
147
Reading Time: < 1 minute

 

പത്തനംതിട്ട:

പത്തനംതിട്ട റാന്നിയിൽ ഗർഭിണിയായ പശുവിനോട് കൊടും ക്രൂരത. സാ​മൂ​ഹി​ക വിരുദ്ധ​ര്‍ മരത്തില്‍ ചേര്‍ത്ത് പശുവിനെ കുരുക്കിട്ട് കൊന്നു. ഇ​ട​മു​റി പൊ​ന്ന​മ്പാ​റ കി​ഴ​ക്കേ​ച​രു​വി​ല്‍ സു​ന്ദ​രേ​ശന്റെ എ​ട്ടു​മാസം ഗര്‍ഭ​മു​ള്ള പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്.

രാത്രിയിൽ പ​ശു​വി​നെ വീ​ടി​ന് സ​മീ​പ​ത്തെ റ​ബ​ര്‍ മ​ര​ത്തി​ലാ​ണ് കെ​ട്ടി​യി​രു​ന്നത്. തുടർന്ന് രാ​വി​ലെ വീ​ട്ടു​കാ​ര്‍ നോ​ക്കു​മ്പോ​ള്‍ പ​ശു​വി​നെ ച​ത്ത നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. ക​യ​റു​പ​യോ​ഗി​ച്ച് വീ​ട്ടു​കാ​ര്‍ കെ​ട്ടി​യ​തു കൂ​ടാ​തെ കു​രു​ക്കി​ട്ട് മ​റ്റൊ​രു മ​ര​ത്തി​ലേ​ക്ക് വ​ലി​ച്ചു കെ​ട്ടി ച​ലി​ക്കാ​നാ​വാ​ത്ത നി​ല​യി​ലാ​യി​രു​ന്നു പ​ശു. വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍ന്ന് പെ​രു​നാ​ട് പൊ​ലീ​സ് അ​ന്വേ​ഷണം ആരംഭിച്ചു.

https://www.youtube.com/watch?v=-_cNSnWlReg

Advertisement