ഇന്നത്തെ പ്രധാന വാർത്തകൾ:
-
- തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ വളഞ്ഞിട്ടാക്രമിക്കാനുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ.
- മുഖ്യമന്ത്രിയുടെ കേരളപര്യടനം ഡിസംബർ 22 മുതൽ തുടങ്ങാനാണ് സംസ്ഥാനസെക്രട്ടേറിയറ്റിന്‍റെ തീരുമാനം.
- കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും കേന്ദ്രത്തിന് കത്തയച്ചു.
- നഗരത്തിലെ ഷോപ്പിംഗ് മാളിൽ യുവനടിയെ യുവാക്കൾ അപമാനിച്ച സംഭവത്തിൽ നടിയുടെ അമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. വീട്ടിലെത്തിയാണ് പോലീസ് മൊഴിയെടുത്തത്.
- കേരളത്തില്‍ ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
- സംസ്ഥാന നഴ്‌സിങ് കൗണ്‍സിലില്‍ വന്‍ക്രമക്കേട് നടന്നുവെന്ന് ഔഡിറ്റ് റിപ്പോര്‍ട്ട്.
- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ പത്തു കോടി രൂപ തിരികെ നൽകാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ്.
- കേരളത്തിലെ സഭാതര്‍ക്കത്തില്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്നും സഭാതര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ധരിപ്പിച്ചതായും മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള.
- കൊടുവള്ളി നഗരസഭയിലെ സിപിഎമ്മിന്റെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു.
- കൊവിഡ്-19 പശ്ചാത്തലത്തില്‍ അടഞ്ഞുകിടക്കുന്ന അങ്കണവാടികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.
- ദളിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ ഹാത്രസ് കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു.
- പ്രതിപക്ഷ കക്ഷികള്‍ കര്‍ഷകരെ തോക്കുകാട്ടി ഭയപ്പെടുത്തി സമരത്തിനിറക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
- കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയിൽ നിന്നുളള കർഷകരും.
- മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ പുരസ്കാരം ജർമൻ ഫുട്ബോൾ ക്ലബ് ബയൺ മ്യൂണിക്കിന്റെ സ്ട്രൈക്കർ പോളണ്ട് താരം റോബർട്ട് ലെവൻഡോവ്സ്കിക്ക്.
- ഓസ്ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 62 റണ്‍സിന്റെ ലീഡ്.
https://www.youtube.com/watch?v=OZiFJ4ThvrE