Mon. Dec 23rd, 2024
Shocked to hear about the criminal backgrounds of Swapna Suresh says Speaker

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട പോളിങ്ങില്‍ 75 ശതമാനത്തില്‍ അധികം പേര്‍ വോട്ട് രേഖപ്പെടുത്തി.
  • പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾക്കു മറുപടിയുമായി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തെത്തി.
  • സ്പീക്കർക്കെതിരെ ഉന്നയിച്ചത് അഴിമതി ആരോപണങ്ങളാണെന്നും അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ വിടവങ്ങൽ പ്രസംഗം പോലെയാണ് തോന്നിയതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.  
  • കേരളത്തില്‍ ഇന്ന് 4470 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
  • അഭയ കൊലക്കേസിൽ വിചാരണ പൂർത്തിയായി. ഈ മാസം 22-ന് കേസിൽ വിധി പ്രഖ്യാപനം നടത്തും.
  • കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക് പറ്റിയ  സംഭവത്തില്‍ ഫ്ലാറ്റ് ഉടമയ്ക്ക് എതിരെ കേസെടുത്തു.
  • മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ചോദ്യം ചെയ്യലിനു ഹാജരാകാത്തതിനെ തുടർന്ന്  നടപടിക്ക് നിർദേശം തേടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  സോണൽ ഡയറക്ടറോടും ജോയിന്റ് ഡയറക്ടറോടും ഉപദേശം തേടി.
  • കാർഷികനിയമം പിൻവലിക്കാനാകില്ലെന്ന് ആവർത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ.
  • കര്‍ഷക സമരത്തിന് പിന്നില്‍ ചൈനയും പാകിസ്ഥാനുമാണെന്ന കേന്ദ്രമന്ത്രി റാവു സാഹെബ് ധാന്‍വെയുടെ പ്രസ്താവന വിവാദത്തിൽ.
  • പുതിയ പാർലമെന്റ് മണ്ഡലത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചതിനു പിന്നാലെ വിമർശനവുമായി കോൺഗ്രസ്.
  • ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം.
  • അമേരിക്കയില്‍ കൊവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുഖത്തെ പേശികള്‍ താത്ക്കാലികമായി തളര്‍ന്നു പോകുന്ന ബെല്‍സ് പാല്‍സി സ്ഥിരീകരിച്ചു.
  • ചൊവ്വാ ദൗത്യങ്ങൾ മുന്നിൽക്കണ്ട് സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന മാർസ് റോക്കറ്റ് സ്റ്റാർഷിപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു.
  • ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 1982 ലെ ബാലണ്‍ദ്യോര്‍ പുരസ്‌കാര ജേതാവുമായ പാലോ റോസി (64) അന്തരിച്ചു.
  • അടുത്ത വർഷം ഐപിഎൽ കളിക്കുമെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.

By Athira Sreekumar

Digital Journalist at Woke Malayalam