തിരുവനന്തപുരം:
കൊവിഡ് ഭീതിക്കിടയിലും കേരളം ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തുകയാണ്. ഉച്ചയ്ക്ക് ശേഷം അഞ്ച് ജില്ലകളിലും പോളിംഗ് ശതമാനം അറുപത് ശതമാനം കടന്നു.
നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട നിരയാണ്. ആലപ്പുഴയില്‍ ഒരു വോട്ടര്‍ കുഴഞ്ഞ് വീണ് മരിച്ചു. കാര്‍ത്തികപ്പള്ളി പഞ്ചായത്തിലെ ബാലന്‍ ആണ് മരിച്ചത്.
ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം ആലപ്പുഴയിലാണ്. രാവിലെ പോളിംഗ് അൽപ്പം മന്ദഗതിയിലായിരുന്നെങ്കിലും ഇടുക്കിയാണ് പോളിംഗ് ശതമാനത്തിൽ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. വോട്ട് രേഖപ്പെടുത്താന്‍ഡ തുടങ്ങിയ ആദ്യ മണിക്കൂറില്‍ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം പത്തനംതിട്ടയിലായിരുന്നു. ആലപ്പുഴ രണ്ടാം സ്ഥാനത്ത് ഉണ്ടയിരുന്നത്.
https://www.youtube.com/watch?v=uNPSuJfqBLg
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും.24,584 സ്ഥാനാർത്ഥികളുടെ വിധിയെഴുത്ത് തുടരുകയാണ്.
കൊല്ലം പന്മന പഞ്ചായത്തിലെ രണ്ട് വാർഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്തിലെ ഒരു വാർഡിലും സ്ഥാനാർത്ഥി മരിച്ചതിനാൽ വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.