Mon. Dec 23rd, 2024
farmers call for Bharat Bandh

 

ഇന്നത്തെ പ്രധാന വാർത്തകൾ:

  • കൊവിഡിനെതിരായുള്ള മൂന്ന് കൊവിഡ് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടൻ ആഴ്ചകൾക്കുള്ളിൽ വാക്സിനേഷൻ നൽകാൻ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
  • ഇന്ത്യൻ തീരത്തിനടുത്ത് എത്തിയപ്പോഴേക്ക് ‘ബുറെവി’ ചുഴലിക്കാറ്റ് വീണ്ടും ദുർബലമായതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്
  • കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരം ഒമ്പതാം ദിവസം കടന്നു.
  • കർഷക സംഘടനകൾ ഡിസംബർ എട്ടിന് ചൊവ്വാഴ്ച ഭാരത് ബന്ദ് നടത്തും.
  • കേരളത്തില്‍ ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
  • എസ്എൻസി ലാവ്‍ലിൻ കേസ് വാദം കേൾക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി.
  • പ്രൈസ് വാട്ടർ കൂപ്പേഴ്സിന് രണ്ടു വർഷത്തെ വിലക്കേർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു.
  • ഡോളര്‍ കടത്തുകേസിൽ  സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാനൊരുങ്ങി കസ്റ്റംസ്.
  • മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ് അയച്ചു.
  •  ഹൈദരാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി കൃത്യമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നു.
  • മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി.
  • രാഷ്ട്രീയ നീക്കം പ്രഖ്യാപിച്ചതോടെ രജനികാന്തിനെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള ചടുലനീക്കവുമായി രാഷ്ട്രീയ കക്ഷികള്‍.
  • സമരം ചെയ്യുന്ന കർഷകർക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് നടി കങ്കണ റണൗട്ടിനെതിരെ  ദില്ലി സിഖ് ഗുരുദ്വാര മാനേജ്മെന്‍റ് കമ്മിറ്റി വക്കീൽനോട്ടീസയച്ചു
  • രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ  ഇന്ത്യ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി.
  • ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് 11 റൺസിന് ജയം.

https://www.youtube.com/watch?v=cfoj2VGxeYg

By Athira Sreekumar

Digital Journalist at Woke Malayalam