ഇന്നത്തെ പ്രധാനവാർത്തകൾ:
- ബുറെവി ചുഴലിക്കാറ്റിന്‍റെ മുന്നോടിയായി തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി.
- താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്രനിർദേശം തള്ളി കർഷകർ.
- പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ പദ്മ വിഭൂഷണ്‍ പുരസ്‌കാരം തിരിച്ച് നല്‍കും.
- കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭത്തിനിറങ്ങുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
- സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ കൂടി കോവിഡ് ബാധിതരായതയി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
- മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി. എം രവീന്ദ്രന്റെ സ്വത്തു വകകള്‍ സംബന്ധിച്ച് അന്വേഷണത്തിന്റെ ഭാഗമായി സ്വത്ത് വിവരം തേടി ഇഡി.
- സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് കസ്റ്റംസ് കോടതിയിൽ.
- നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്ക് തുടക്കമിട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ.
- ഏറെക്കാലത്തെ കാത്തിരിപ്പുകൾക്കൊടുവിൽ രാഷ്ട്രീറ്റ പ്രഖ്യാപനം നടത്തി സൂപ്പർ താരം രജനീകാന്ത്.
- സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കന്മാരുടെ വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി.
- അടുത്താഴ്ച മുതൽ കൊവിഡ് വാക്സിൻ വിതരണത്തിന് ഒരുങ്ങി റഷ്യയും.
- നാല് സംവിധായകർ ചേർന്നൊരുക്കുന്ന നാല് ചിത്രങ്ങളുമായെത്തുന്ന തമിഴ് ആന്തോളജി പാവ കഥൈകളുടെ ട്രെയ്ലർ പുറത്തിറങ്ങി.
- കരിയറില്‍ 750 ഗോളുകളെന്ന നാഴികക്കല്ല് പിന്നിട്ട് ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
- അന്തരിച്ച ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ആദരമർപ്പിച്ചു കൊണ്ട് കളിക്കളത്തില്‍ വെച്ച് ജേഴ്സി അഴിച്ചതിന് ബാഴ്‌സലോണ താരം ലയണല്‍ മെസ്സിക്ക് പിഴശിക്ഷ.
- യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യമായി കളി നിയന്ത്രിക്കുന്ന വനിതാ റഫറി എന്ന നേട്ടം കൈവരിച്ച് സ്റ്റെഫാനി പ്രപ്പാര്‍ട്ട്.
https://www.youtube.com/watch?v=1TrYv__9m8k