Wed. Jan 22nd, 2025

ബാർ കോഴ കേസില്‍ മുഖ്യമന്ത്രിക്കും ബാർ അസോസിയേഷൻ നേതാവ് ബിജു രമേശ് പുതിയ ആരോപണങ്ങളുമായി രംഗത്തുവന്നു. കെ എം മാണിക്കെതിരായ കോഴ കേസ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം ഒതുക്കിത്തീര്‍ത്തു എന്നായിരുന്നു ബിജുവിന്‍റെ ആരോപണം.

രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്നപ്പോള്‍ തിരുവനന്തപുരത്തെ കെപിസിസി ഓഫീസില്‍ വെച്ച് ഒരു കോടി രൂപ അദ്ദേഹത്തിന് കൈമാറി എന്നായിരുന്നു മറ്റൊരു ആരോപണം. രണ്ട് മുന്നണികളെയും പ്രതിക്കൂട്ടിലാകുന്ന ആരോപണത്തോടെ കെ എം മാണിയുടെ മരണത്തോടെ മരിച്ച് മണ്ണടിഞ്ഞുവെന്ന് കരുതിയിരുന്ന ബാര്‍ കോഴ കേസിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പാകുമോ? DNA ചർച്ച ചെയ്യുന്നു.