Fri. Nov 22nd, 2024

കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളില്‍ ഏറ്റവും അധികം കേള്‍ക്കുന്ന ഒരു പ്രയോഗമാണ് ‘രാഷ്ട്രീയ പ്രേരിതം’ എന്ന വാക്ക്. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്ത്, ലൈഫ് മിഷന്‍ അഴിമതി, ബിനീഷ് കോടിയുടെ അറസ്റ്റ് തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരും സിപിഎമ്മും ഉന്നയിക്കുന്നത് ബിജെപിയും യുഡിഎഫും ചേര്‍ന്ന്  സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചന നടത്തുന്നു എന്നാണ്. മറുവശത്ത് ജ്വല്ലറി തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയും പാലാരിവട്ടം പാലം അഴിമതി കേസില്‍ വി കെ ഇബ്രാഹിം കുഞ്ഞും അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ യുഡിഎഫ് ഉന്നയിക്കുന്നതും രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് എന്നാണ്. എല്ലാ കേസ് അന്വേഷണങ്ങളും ‘രാഷ്ട്രീയ പ്രേരിത’മാണോ? DNA ചര്‍ച്ച ചെയ്യുന്നു.