Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

ആരോഗ്യ പ്രവർത്തകരുടെ ശമ്പള കുടിശ്ശിക ഒരാഴ്ചയ്ക്കകം കൊടുത്തുതീർക്കാൻ സുപ്രിംകോടതിയുടെ കർശന നിർദേശം. പഞ്ചാബ്, ത്രിപുര, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ആരോഗ്യപ്രവർത്തകർക്ക് കൃത്യസമയത്ത് ശമ്പളം നൽകുന്നില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. ക്വറന്റീൻ കാലാവധി അവധിയായി കണക്കാക്കരുത്. ആ കാലയളവിലെ ശമ്പളവും നൽകണമെന്ന് കോടതി നിർദേശിച്ചു. ആരോഗ്യപ്രവർത്തകർക്ക് ശമ്പളം ഉറപ്പാക്കണമെന്ന് കഴിഞ്ഞ ജൂണിൽ കോടതി ഉത്തരവിട്ടിരുന്നു.

By Binsha Das

Digital Journalist at Woke Malayalam