Sun. Feb 2nd, 2025

ജയ്പൂര്‍:

 രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ ജയ്സാല്‍മിറിലെ ഹോട്ടലിലേക്ക് മാറ്റി. രണ്ടാഴ്ചയായി ജയ്പൂരിലെ ഫെയര്‍മോണ്ട് ഹോട്ടലില്‍ താമസിക്കുന്ന എംഎല്‍എമാര്‍ ഇനിയും ഇവിടെ തുടരാന്‍ കഴിയില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മറ്റൊരു ഫെെഫ് സ്റ്റാര്‍ ഹോട്ടലിലേക്ക് മാറ്റിയത്. അതേസമയം, നേരത്തെ കോൺഗ്രസിൽ ചേർന്ന ആറ് ബി.എസ്.പി എം.എൽ.എമാർക്കും സ്പീക്കർക്കും നിയമസഭ സെക്രട്ടറിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. നോട്ടീസിൽ ഓഗസ്റ്റ് 11നകം മറുപടി നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എംഎൽഎമാർ കോൺഗ്രസിൽ ചേർന്നത് ചോദ്യം ചെയ്ത് ബി.എസ്.പിയും ബി.ജെ.പി എംഎൽഎ മദൻ ദിലാവറും നൽകിയ ഹർജിയിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ നടപടി.

By Binsha Das

Digital Journalist at Woke Malayalam