Wed. Jan 22nd, 2025
ഡൽഹി:

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി. ഭൂചലനം, പ്രളയം എന്നിവയുടെ സാധ്യത ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ റസൽ ജോയിയാണ് ഹർജി നൽകിയത്. 2018 ൽ റസൽ നൽകിയ സമാന അപേക്ഷ പരിഗണിച്ച് സുപ്രിംകോടതി അണക്കെട്ടിലെ ജലനിരപ്പ് 139.9 അടിയായി കുറയ്ക്കാൻ തമിഴ്‌നാട് സർക്കാരിനോട് നിർദേശിച്ചിരുന്നു. 2018 ലെ അപേക്ഷ നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഇതോടൊപ്പം പുതിയ അപേക്ഷയും പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. ഓഗസ്റ്റ് 24ന് ഹർജി വീണ്ടും പരിഗണിക്കും.

By Athira Sreekumar

Digital Journalist at Woke Malayalam