ശ്രീനഗർ:
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ തടങ്കലിലായ മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി മൂന്ന് മാസത്തേക്കു കൂടി നീട്ടി. പൊതുസുരക്ഷാ നിയമപ്രകാരമാണ് വീട്ടു തടങ്കലിലാക്കിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചുമുതലാണ് ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, ഫാറൂഖ് അബ്ദുള്ള എന്നിവരെ ആർട്ടിക്കിൾ 370 റദ്ധാക്കിയതിന് പിന്നാലെ തടങ്കലിലാക്കിയത്. അതേസമയം പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ ഒരു വര്‍ഷത്തിനു ശേഷം തടങ്കലിൽ നിന്ന് മോചിതനായി. സജ്ജാദ് തന്നെയാണ് മോചന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.