Sat. Jun 28th, 2025

തിരുവനന്തപുരം:

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാര്‍ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ ധാരണയായതായാണ് സൂചന. അടുത്ത മുന്നണിയോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത ശേഷമായിരിക്കും എല്‍ഡിഎഫ് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഓണ്‍ലൈനില്‍ ചേര്‍ന്ന കഴിഞ്ഞ സംസ്ഥാന സമിതിയോഗത്തിലെ തീരുമാനപ്രകാരം രാജ്യസഭാ സീറ്റ് എല്‍ജെഡി ആവശ്യപ്പെട്ടിരുന്നു. എംപി വീരേന്ദ്രകുമാര്‍ അന്തരിച്ച ഒഴിവില്‍ വരുന്ന സീറ്റ് നല്‍കാമെന്ന് സിപിഎം തത്വത്തില്‍ എല്‍ജെഡി നേതൃത്വത്തിന് ഉറപ്പും നല്‍കിയിരുന്നു. 

By Binsha Das

Digital Journalist at Woke Malayalam