Sun. Dec 22nd, 2024
കൊച്ചി:

കൊച്ചിയിലെ വെള്ളക്കെട്ട് വിഷയത്തില്‍ നഗരസഭയ്ക്ക് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. വെള്ളക്കെട്ട് വിഷയത്തില്‍ കോര്‍പറേഷനു നേരെ ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍ ഉയരുന്നതിന് പിന്നാലെ ഇന്ന് ചേർന്ന അടിയന്തര യോഗത്തിലാണ് മേയർ ഇക്കാര്യം പറഞ്ഞത്. വിഷയം ഇടതുപക്ഷം രാഷ്ട്രീയ വത്ക്കരിക്കുന്നുവെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ഡിസിസി പ്രസിഡന്റ് ടി ജെ വിനോദും പി ടി തോമസ് എംഎല്‍എയും അഭിപ്രായപ്പെട്ടു. ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കുമ്ബോള്‍ കോര്‍പറേഷനുമായോ ജനപ്രതിനിധികളുമായോ കൂടിയാലോചിച്ചില്ലെന്നും ചൂണ്ടിക്കാട്ടി.

By Athira Sreekumar

Digital Journalist at Woke Malayalam