Wed. Jul 30th, 2025

പട്ന:

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ  മരണത്തില്‍ തനിക്കെതിരെ ബീഹാര്‍ പൊലീസ് നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നടി റിയാ  ചക്രബര്‍ത്തി സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്കെതിരെ തടസഹര്‍ജി ഫയല്‍ ചെയ്ത് ബീഹാര്‍ സര്‍ക്കാര്‍.  മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ബീഹാര്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകും. അതേസമയം, കേസന്വേഷിക്കാൻ  മുംബൈയിലെത്തിയ പാട്‌ന പൊലീസ് സംഘവുമായി മുംബൈ പോലീസ് സഹകരിക്കുന്നില്ലെന്ന് ബിഹാർ അഡ്വക്കേറ്റ് ജനറൽ ലളിത് കിഷോർ ആരോപിച്ചു.  

By Arya MR