Wed. Jan 22nd, 2025

തിരുവനന്തപുരം:

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പവന് 280 രൂപ വര്‍ധിച്ച് 40,000 രൂപയിലെത്തി. ഗ്രാമിന് 35 രൂപയാണ് വര്‍ധിച്ചിച്ചത്.  ഒരു ഗ്രാമിന് 5000 രൂപയാണ് ഇന്നത്തെ വില. തുടർച്ചയായി ഒമ്പതാമത്തെ ദിവസമാണ് സ്വർണവില റെക്കോഡ് ഭേദിച്ച് കുതിക്കുന്നത്. ഈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,160 രൂപയായിരുന്നു .  മൂന്നാഴ്ചക്കിടെ 4000 രൂപയാണ് ഉയര്‍ന്നത്. കൊവിഡ് വ്യാപനം മൂലമുള്ള ആഗോള സാമ്പത്തിക പ്രതിസന്ധിയാണ് വിലവർധനയ്ക്ക് പ്രധാന കാരണം.

By Binsha Das

Digital Journalist at Woke Malayalam