Wed. Apr 24th, 2024

ന്യൂഡല്‍ഹി:

ദീപാവലി പരിഗണിച്ച് ഐപിഎൽ ഫൈനൽ നവംബർ എട്ടിൽ നിന്ന് 10ലേക്ക് മാറ്റിയേക്കും. ടൂർണമെന്റ് നീട്ടണമെന്ന സ്റ്റാർ സ്‌പോർട്സിന്റെ അഭ്യർത്ഥന മാനിച്ച് ഇക്കാര്യം ബിസിസിഐ ഗവേണിംഗ് കൗൺസിൽ അടുത്ത യോഗത്തിൽ ചർച്ച ചെയ്യും. നവംബർ പത്തിലേക്ക് മാറ്റുകയാണെങ്കിൽ ചരിത്രത്തിൽ ആദ്യമായി ഐപി‌എൽ ഫൈനൽ ഞായറാഴ്ച അല്ലാത്ത ഒരു ദിവസം നടക്കും. സെപ്റ്റംബർ 19 മുതലാണ് ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. യുഎഇയാണ് ഇത്തവണ വേദിയാകുക.

By Binsha Das

Digital Journalist at Woke Malayalam