Sun. Dec 22nd, 2024

കാസർഗോഡ് :

കാസർകോട് ജില്ലയിൽ ഒരാൾക്ക് കൂടി ഇന്ന് മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന് ഇന്നലെ വൈകിട്ട്  മരിച്ച തൃക്കരിപ്പൂർ സ്വദേശി അബ്ദുറഹ്മാനാണ് പരിശോധനയിൽ രോഗം കണ്ടെത്തിയത്.  പരിയാരം മെഡിക്കൽ കോളേജിലേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകും വഴിയാണ് ഇദ്ദേഹം മരിക്കുന്നത്. കടുത്ത പ്രമേഹ രോഗിയായിരുന്ന  അബ്ദുറഹ്മാന്റെ മകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തൃക്കരിപ്പൂർ കൈക്കോട്ട് കടവിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത 13 പേർക്ക് കഴിഞ്ഞ ദിവസങ്ങളിൽ രോഗം കണ്ടെത്തിയിരുന്നു. ഈ വിവാഹ ചടങ്ങിൽ അബ്ദുറഹ്മാന്റെ മകനും പങ്കെടുത്തിരുന്നു.  

 

By Binsha Das

Digital Journalist at Woke Malayalam