Mon. Dec 23rd, 2024

കൊച്ചി:

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനെതിരെ കടുത്ത വിമര്‍ശനം ഹൈക്കോടതിയിൽ നിന്ന് വരെ ഉയർന്ന സാഹചര്യത്തിൽ മേയറെ വിളിച്ച് വരുത്തി ജില്ലാ കോൺഗ്രസ് നേതൃത്വം.  വെള്ളക്കെട്ട് പരിഹരിക്കാൻ കോര്‍പറേഷൻ നടപടികൾ പരാജയപ്പെട്ടെന്ന വിമര്‍ശനം പാര്‍ട്ടിക്കകത്തും ശക്തമായതോടെയാണ് മേയർ സൗമിനി ജയനെ ജില്ലാ നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്.

ഡിസിസി പ്രസിഡന്‍റ് ടിജെ വിനോദിന്‍റെ നേതൃത്വത്തിൽ രാവിലെ പതിനൊന്ന് മണിക്ക് യോഗം ആരംഭിച്ചു.  വെള്ളക്കെട്ടിന് പരിഹാരം കണ്ടെത്താനായില്ലെങ്കിൽ അത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നും  തദ്ദേശതെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ അടിയന്തര പരിഹാരം വേണമെന്നുമാണ് ജില്ലാ കോൺഗ്സ് നേതൃത്വത്തിന്റെ നിലപാട്. 

By Arya MR