Fri. Jul 18th, 2025

ന്യൂഡല്‍ഹി:

സ്‌പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഡൽഹി കർണി ഷൂട്ടിംഗ് റേഞ്ചിലെ ഒരു പരിശീലകയ്‌ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. നാളെ മുതൽ ഒളിംപിക്‌സിനായി പരിശീലനം തുടങ്ങാനിരിക്കെയാണ് പരിശീലകയ്‌ക്ക് രോഗം സ്ഥിരീകുന്നത്. എന്നാൽ  പരിശീലക അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ മാത്രമേ എത്തിയിട്ടുള്ളൂ എന്നും മറ്റ് പരിശീലകരോ താരങ്ങളോ ആയി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും സായി അധികൃതർ അറിയിച്ചു.  ജൂലൈ എട്ടിനാണ് എല്ലാ കൊവിഡ് പ്രോട്ടോക്കോളുകളും പ്രതിരോധ നടപടികളും സ്വീകരിച്ച്  കർണി ഷൂട്ടിംഗ് റേഞ്ച് വീണ്ടും തുറന്നത്.

By Binsha Das

Digital Journalist at Woke Malayalam