Sun. Jan 19th, 2025

തിരുവനന്തപുരം:

കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധിയുടെ കാലത്തും പ്രവാസി ഡിവിഡന്റ് പദ്ധതിയിലെത്തിയത് 100 കോടിയുടെ നിക്ഷേപം.  സംസ്ഥാന സർക്കാരിന് വേണ്ടി ‘കേരള പ്രവാസി ക്ഷേമ ബോർഡ്‌’ നടപ്പാക്കുന്ന ‘പ്രവാസി ഡിവിഡന്റ് പദ്ധതി’ വഴി സമാഹരിച്ച തുക 100 കോടി കടന്നിരിക്കുകയാണ്. 

ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 20 രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ  പദ്ധതിയിൽ പണം നിക്ഷേപിച്ചു.  ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപത്തുകയോട് കൂട്ടിച്ചേർക്കുകയും നാലാം വർഷം മുതൽ  നിക്ഷേപകർക്ക് പ്രതിമാസ ഡിവിഡന്റ് ലഭ്യമാക്കുന്നതാണ് പദ്ധതി.

 

By Arya MR