Thu. Dec 19th, 2024
വയനാട്:

വയനാട്ടിലെ വാളാടില്‍ 51 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇന്നലെ 89 പേര്‍ക്ക് ഈ പ്രദേശത്ത് രോഗം സ്ഥിരീകരിച്ചിരുന്നു. തവിഞ്ഞാൽ പഞ്ചായത്തിലെ വാളാട് തുടർച്ചയായി മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നത്. തിവിഞ്ഞാലിന് പുറമെ തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍‌മെന്റ് സോണുകളാണ്. തവിഞ്ഞാല്‍ പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ സമ്പര്‍ക്ക രോഗികളുള്ളത്. 

By Athira Sreekumar

Digital Journalist at Woke Malayalam